 
നാദാപുരം: വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറമേരി പഞ്ചായത്ത് കമ്മറ്റി റാലി സംഘടിപ്പിച്ചു. റാലി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, അഹമദ് പുന്നക്കൽ, നൊച്ചാട് കുഞ്ഞബ്ദുള്ള, കെ.സി. മുജീബ് റഹ്മാൻ, കെ.ടി. അബ്ദുറഹിമാൻ, അഡ്വക്കറ്റ് പ്രമോദ് കക്കട്ടിൽ, ചുണ്ടയിൽ മൊയ്തുഹാജി, എം.പി. ഷാജഹാൻ, പി.പി. റഷീദ്, വി.പി.കുഞ്ഞമ്മദ്, പി.അജിത്ത്, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, കെ.സജീവൻ, എ.പി.മുനീർ, കപ്ലികണ്ടി മജീദ്, ഷംസു മഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.