പയ്യോളി: ഐ .ആർ.എം.യു (ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ) പയ്യോളി മേഖലാ പ്രവർത്തക കൺവെൻഷനും ഐ .ഡി കാർഡ് വിതരണവും പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.വി.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ സംഘടന നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ചു. കെ.ടി.കെ റഷീദ്, സി .എം.മനോജ് നമ്പ്യാർ, ടി.ജുനൈദ്, പ്രകാശ് പയ്യോളി, സബീഷ് കുന്നങ്ങോത്ത്, എം.പി.അനുരൂപ്, യു.പി.ജലീൽ, റഹ്മാൻ നന്തി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി. അഹമ്മദ് (പ്രസിഡന്റ്), പ്രകാശ് പയ്യോളി (വൈസ് പ്രസിഡന്റ്), ടി.എ.ജുനൈദ് (സെക്രട്ടറി), യു.പി.ജലീൽ (ജോ. സെക്രട്ടറി), സി.എ.റഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.