വടകര: പ്രമുഖ സോഷ്യലിസ്റ്റും ദീർഘ കാലം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സഹകാരി , ഗ്രന്ഥശാല സംഘം പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച നാണു മാസ്റ്ററുടെ ഒന്നാം ചരമ വാർഷികം ജെ.ഡി.എസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കൊയിലോത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ടി.എൻ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ .ഷെരീഫ്, പ്രേമൻ മമ്പള്ളി, ബാലൻ ടി .പി, ബിനീഷ് അഴിയൂർ, ജയകൃഷ്ണൻ , ഹരീദേവ്.എസ്.വി, ലിജിൻ രാജ്. കെ.പി, രാജൻ ഒ.കെ, പ്രദീപൻ.കെ.കെ, ബിനിജ പുനത്തിൽ എന്നിവർ പ്രസംഗിച്ചു.