img20240423
ആനി രാജയ്ക്കു വേണ്ടി അഭിഭാഷകർ മുക്കത്തു നടത്തിയ പ്രചരണം

മുക്കം: ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ, ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ വിജയത്തിന് വേണ്ടി പുരോഗമന അഭിഭാഷക വേദിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് സ്ട്രീറ്റ് വാക്ക് സംഘടിപ്പിച്ചു.തുടർന്ന് മുക്കം ബസ്റ്റാൻ്റ് പരിസരത്ത് ചേർന്ന പൊതുസമ്മേളനം മുതിർന്ന അഭിഭാഷകൻ അഡ്വ.എടത്തൊടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.ജിമ്മി ജോർജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി വസന്തം, അഡ്വ .പി ചാത്തുക്കുട്ടി, അഡ്വ.പി ഗവാസ്, അഡ്വ. ജോജു സിറിയക്, അഡ്വ. പി. ലിവിൻസ്,എന്നിവർ പ്രസംഗിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദ്നി സ്വാഗതവും അഡ്വ പി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.