കുന്ദമംഗലം (കോഴിക്കോട്): തിരഞ്ഞെടുപ്പ് ജയിക്കാൻ വർഗീയതയെ ആയുധമാക്കുന്നവർ സൃഷ്ടിക്കുന്ന മുറിവുകൾ ആഴമേറിയതാകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്ലിം മനസുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറാകണം. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.