വടകര: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിന്നും തിരണ്ടെടുക്കപ്പെട്ടയു.ഡി. എഫ് എം.പിമാർ മൗന വ്രതത്തിലായിരുന്നു എന്ന് ആർ. ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഖലാ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. ശൈലജ ടീച്ചർക്ക് സ്വീകരണം നൽകി. കെ.എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ബാലകൃഷ്ണൻ, ടി.എം.രാജൻ, ഇ. രാധാകൃഷ്ണൻ, പി. സത്യനാഥൻ, എൻ. നിധിൻ, പ്രസാദ് വിലങ്ങിൽ, കെ. പ്രകാശൻ,മനോജൻ വി.പി. എന്നിവർ പ്രസംഗിച്ചു.