sss
കുട്ടികൾക്ക് നാടക പരിശീലന ക്യാമ്പ്

ബാലുശ്ശേരി: ശിവപുരം കലാഗ്രാമം കുട്ടികൾക്കായി 'ചമയം 24 ' എന്ന പേരിൽ നാടക പരിശീലന ക്യാമ്പ് നടത്തുന്നു. കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നല്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 28, 29, 30 തിയതികളിൽ ശിവപുരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ 4 മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണനാണ് ക്യാമ്പിന്റെ പരിശീലകനായെത്തുന്നത്.

ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടണം. ശരത് . എസ് 9961438602, രഞ്ജിത്. സി.പി 9745045916, ധർമ്മരാജ് 9946259946.