ssss
സുന്നി ഐക്യ സെമിനാർ

കോഴിക്കോട്:സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ , സമസ്ത എപി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ , കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ എന്നീ പ്രമുഖ നാലു സുന്നി സംഘങ്ങളുടെയും നേതാക്കളുടെ സംഗമം കോഴിക്കോട്ട് 27 ന് നടക്കും. ‌സംസ്ഥാന ജം ഇയ്യതുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ എ. നജീബ് മൗലവി മമ്പാട് രചിച്ച വഹാബിസം എന്ന കൃതിയുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു നടക്കുന്ന സെമിനാറാണ് വേദി.

ഉച്ചയ്ക്ക് രണ്ടു മുതൽ കാലിക്കറ്റ് ടവറിൽ സി.ടി ഹാളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നും പ്രമുഖ നേതാക്കൾ തന്നെ പങ്കെടുക്കുമെന്നും സംഘാടകരായാ കേരളാ സുന്നീ ജമാ അത്ത് പ്രതിനിധികൾ അറിയിച്ചു.