കോഴിക്കോട്: സൂപ്പർ ലീഗ് കേരളയും, കേരള ഫുട്‌ബോൾ അസോസിയേഷനും, സ്കോർ ലൈനും ചേർന്ന് കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ഫുട്ബാൾ സെലക്ഷൻ ട്രയൽസ് നടത്തുന്നു. സ്പാനിഷ് താരം ആന്ദ്രേ ഇനിസ്റ്റയുടെ അക്കാഡമിയിൽ നിന്നുള്ള വിദേശ സ്‌കൗട്ടുകളാണ് സെലക്ഷൻ ട്രയൽസിന് നേതൃത്വം നൽകുന്നത്. ജില്ലയിലെ 2007 നും 2011 നുമിടയിൽ ജനിച്ച കുട്ടികൾക്കാണ് അവസരം. ഏപ്രിൽ 27, 28 തീയതികളിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ട്രയൽസ്. സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് കേരള യൂത്ത് ഡെവലപ്മെന്റിന്റെ ഭാഗമായി ഒരു വർഷം സൗജന്യ ഫുട്ബോൾ കോച്ചിംഗ് ലഭിക്കും.ട്രയൽസിൽ പങ്കെടുക്കുന്നതിനായി ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം.