sadiq-ali-thangal

കോഴിക്കോട്: മതേതര ജനാധിപത്യ ഇന്ത്യയ്ക്കായി വിലപ്പെട്ട സമ്മതിദാനം വിനിയോഗിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നമ്മുടെയും തലമുറകളുടെയും സമാധാനപൂർണമായ ഭാവി ഉറപ്പാക്കാനുള്ള അവസരമാണിത്. അഹിംസയും സ്‌നേഹവുമാണ് ഭാരതത്തിന്റെ പൈതൃകം.


വിദ്വേഷവും വെറുപ്പും വിതച്ച് മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും വർണത്തിന്റെയും ഭാഷയുടെയും പേരിൽ പല തട്ടാക്കുന്നത് ബഹുസ്വര ഇന്ത്യയ്ക്ക് ചേർന്നതല്ല. ജോഡോ മന്ത്രവുമായി കാൽനടയായി സഞ്ചരിച്ച് മനുഷ്യരെ വാരിപ്പുണർന്ന രാഹുൽ ഗാന്ധിയുടെ നേതൃശേഷി പ്രത്യാശയാണ്. 'ഇന്ത്യ' മുന്നണി ഇന്ത്യയുടെ ആത്മാംശമാണ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഇന്ത്യയെ നിലനിർത്താനുള്ള ദൗത്യത്തിൽ ജാഗ്രത പാലിക്കണം.