anumodanam
anumodanam

തിരുവമ്പാടി: ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവൽ താരത്തിന് അനുമോദനം. വിയറ്റ്നാമിൽ നടക്കുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയ ചാർലി മാത്യുവിനെയാണ് മലബാർ സ്പോർട്സ് അക്കാദമി അനുമോദിച്ചത്. യോഗത്തിൽ അക്കാദമിയിലെ മുഴുവൻ കുട്ടികളും പരിശീലകരും ഭാരവാഹികളും പങ്കെടുത്തു. പുല്ലൂരാംപാറ ഹൈസ്കൂൾ പ്രധാനദ്ധ്യാപകൻ ജോളി ഉണ്ണിയെ പള്ളിയിൽ പൊന്നാട അണിയിച്ചു. അക്കാദമി ചെയർമാൻ പിടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൺവീനർ ടി.ടി. കുര്യൻ, ജോളി തോമസ്, ധനൂപ് ഗോപി, ബേബി മണ്ണംപ്ലാക്കൽ , ബെന്നി മുട്ടത്തു കുന്നേൽ, ജോൺസൺ പുളിമൂട്ടിൽ, ജോജോ കാഞ്ഞിരക്കാട്ട് കുന്നേൽ, ആഷിക്, മനോജ് ചെറിയാൻ, അമൽ ജോസ് എന്നിവർ പ്രസംഗിച്ചു