p

കോഴിക്കോട്: മതനിരപേക്ഷ കേരളം കൃഷ്ണമണിപോലെ ഇടതുപക്ഷത്തെ കാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ശ്വസിക്കുന്ന വായുവിൽ പോലും ബി.ജെ.പി വിരുദ്ധ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാർ. മന്ത്രി ആയാലും നേതാവായാലും ഇടതുപക്ഷത്ത് പ്രവർത്തിക്കുന്നവർ ഓരോ ചലനവും ജനത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരിക്കണം. എങ്ങനെ പ്രവർത്തിക്കണമെന്ന ബോദ്ധ്യത്തോടെയാണ് മുന്നോട്ടു പോവുന്നതെന്നും കോട്ടൂളി എ.യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2004 ആവർത്തിക്കും. ബി.ജെ.പിയെ എതിരിടാൻ ഇടതുപക്ഷം വേണം. കേരളത്തിൽ ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും. കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് ജനങ്ങൾക്കറിയാം. കേരളത്തിൽ ബി.ജെ.പി വിരുദ്ധ മനസ് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

വോ​ട്ടെ​ടു​പ്പ് ​വൈ​കി​യ​ത് ​ബാ​റ്റ​റി​ ​ത​ക​രാ​റ് ​കാ​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​വോ​ട്ടിം​ഗ് ​യ​ന്ത്ര​ത്തി​ന്റെ​ ​ബാ​റ്റ​റി​ ​ത​ക​രാ​റ് ​മൂ​ല​മാ​ണ് ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​വോ​ട്ടെ​ടു​പ്പ് ​വൈ​കി​യ​തെ​ന്ന് ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​സ​ഞ്ജ​യ് ​കൗ​ൾ​ ​പ​റ​ഞ്ഞു.​ ​ക​വ​ടി​യാ​ർ​ ​സാ​ൽ​വേ​ഷ​ൻ​ ​ആ​ർ​മി​ ​സ്‌​കൂ​ളി​ൽ​ ​വോ​ട്ട് ​ചെ​യ്ത​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പ്രാ​യ​മാ​യ​വ​ർ​ക്ക് ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യ​തി​നാ​ലാ​ണ് ​ബൂ​ത്തു​ക​ളി​ൽ​ ​വോ​ട്ടിം​ഗ് ​മ​ന്ദ​ഗ​തി​യി​ലാ​യ​ത്.​ ​പോ​ളിം​ഗ് ​സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നെ​ന്നും​ ​പ്ര​ശ്ന​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​ക​ള്ള​വോ​ട്ട് ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​സ​ഞ്ജ​യ് ​കൗ​ൾ​ ​വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പൽ
സെ​ക്ര​ട്ട​റി​ക്ക് ​വോ​ട്ടു​ചെ​യ്യാ​നാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ബൂ​ത്തി​ലെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​എം.​എ​ബ്ര​ഹാം​ ​വോ​ട്ടു​ചെ​യ്യാ​നാ​കാ​തെ​ ​മ​ട​ങ്ങി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വോ​ട്ട​ർ​ ​ഐ.​ഡി​ ​ന​മ്പ​റി​ൽ​ ​മ​റ്റൊ​രു​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​കൂ​ടി​യു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​വോ​ട്ട് ​ന​ഷ്ട​മാ​യ​ത്.​ ​ജ​ഗ​തി​ ​സ്കൂ​ളി​ലാ​ണ് ​അ​ദ്ദേ​ഹം​ ​വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്.​ ​എ​ബ്ര​ഹാ​മി​ന്റെ​ ​പേ​രി​ലു​ള്ള​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ന​മ്പ​റി​ൽ​ ​മ​റ്റൊ​രു​ ​സ്ത്രീ​യു​ടെ​ ​പേ​രാ​ണ് ​വോ​ട്ടേ​ഴ്സ് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്.​ ​എ​ങ്ങ​നെ​യാ​ണ് ​ഒ​രേ​ ​ന​മ്പ​റി​ൽ​ ​ര​ണ്ട് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ണ്ടാ​യ​തെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ ​സം​ഭ​വ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.


തി​​​രി​​​ച്ച​​​റി​​​യ​​​ൽ​​​ ​​​കാ​​​ർ​​​ഡി​​​ല്ല:
എം.​​​എ​​​ൽ.​​​എ​​​യെ​​​ ​​​തി​​​രി​​​ച്ച​​​യ​​​ച്ചു
പ​​​ടി.​​​ ​​​ക​​​ല്ല​​​ട​​​:​​​ ​​​തി​​​രി​​​ച്ച​​​റി​​​യ​​​ൽ​​​ ​​​രേ​​​ഖ​​​യി​​​ല്ലാ​​​തെ​​​ ​​​വോ​​​ട്ടി​​​ടാ​​​നെ​​​ത്തി​​​യ​​​ ​​​കോ​​​വൂ​​​ർ​​​ ​​​കു​​​ഞ്ഞു​​​മോ​​​ൻ​​​ ​​​എം.​​​എ​​​ൽ.​​​എ​​​യെ​​​ ​​​പോ​​​ളിം​​​ഗ് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​മ​​​ട​​​ക്കി​​​ ​​​അ​​​യ​​​ച്ചു.​​​ ​​​തേ​​​വ​​​ല​​​ക്ക​​​ര​​​ ​​​ഗേ​​​ൾ​​​സ് ​​​ഹൈ​​​സ്‌​​​കൂ​​​ൾ​​​ 131​​​-ാം​​​ ​​​ന​​​മ്പ​​​ർ​​​ ​​​ബൂ​​​ത്തി​​​ൽ​​​ ​​​രാ​​​വി​​​ലെ​​​ ​​​ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം.​​​ ​​​ക്യൂ​​​വി​​​ൽ​​​ ​​​നി​​​ന്ന് ​​​പോ​​​ളിം​​​ഗ് ​​​സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ​​​തി​​​രി​​​ച്ച​​​റി​​​യ​​​ൽ​​​ ​​​കാ​​​ർ​​​ഡ് ​​​എ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് ​​​മ​​​ന​​​സി​​​ലാ​​​യ​​​ത്.​​​ ​​​എം.​​​എ​​​ൽ.​​​എ​​​യാ​​​യി​​​ട്ടും​​​ ​​​പോ​​​ളിം​​​ഗ് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്ക് ​​​ത​​​യ്യാ​​​റാ​​​യി​​​ല്ല.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​എം.​​​എ​​​ൽ.​​​എ​​​ 250​​​ ​​​മീ​​​റ്റ​​​ർ​​​ ​​​അ​​​പ്പു​​​റ​​​മു​​​ള്ള​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പോ​​​യി​​​ ​​​തി​​​രി​​​ച്ച​​​റി​​​യ​​​ൽ​​​ ​​​കാ​​​ർ​​​ഡു​​​മാ​​​യെ​​​ത്തി​​​ ​​​വോ​​​ട്ടി​​​ട്ടു.