മുക്കം: കല്ലൂർ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം മൂന്നു ദിവസങ്ങളിലായി നടന്നു. വിവിധ പൂജകൾ, പ്രത്യേക വഴിപാടുകൾ, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, ശ്രീരുദ്ര ധാര എന്നിവ നടത്തി. ക്ഷേത്രനടയിൽ പറയെടുപ്പ്, മണി സ്വാമിയുടെ നേതൃത്വത്തിൽ ഭജന, മാതൃ സമിതിയുടെ നേതൃത്വത്തിൽ ലളിതാ സഹസ്രനാമ അർച്ചന, അന്നദാനം എന്നിവയും വൈകീട്ട് പ്രാദേശിക കല പ്രതിഭകളുടെ കലാപരിപാടികളും കൃഷ്ണജം നാട്യ വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറി. ക്ഷേത്രസമിതി പ്രസിഡന്റ് രവീന്ദ്രൻ പാമ്പനാൽ ,സെക്രട്ടറി വിനോദ് കുമാർ കല്ലൂർ, സജീവ് പുതിയേടത്ത്, ഷാജു പുല്ലു കാവിൽ, ശശി മാങ്കുന്നുമ്മൽ, ഭരതൻ കിഴക്കേതൊടിക, രജിത , സുമതി, സൗമിനി, സുനുഭായ്, ശാന്തിനി,ചന്ദ്രമതി നേതൃത്വം നൽകി.