mullappally
mullappally

വടകര: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസത്തിനും പിണറായി വിജയൻ നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെയുമുള്ള വിധിയെഴുത്താണ് തിരഞ്ഞെടുപ്പെന്ന് മുൻ കേന്ദ്ര മന്ത്രിയും മുൻ കെ.പി.സി.സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം ഉയർത്തിവിടുന്നത്. ഫാസിസത്തിനെതിരെ നേരിട്ട് പോരാട്ടം നടത്തുന്ന ഏക നേതാവാണ് രാഹുൽ ഗാന്ധി. ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ, ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി ചർച്ച നടത്തിയ വാർത്ത പുറത്ത് വന്നതോടെ സി.പി.എം, ബി.ജെ.പി അന്തർധാര മറനീക്കി പുറത്ത് വന്നതായി മുല്ലപ്പള്ളി പറഞ്ഞു.