acci

ഫറോക്ക്: തിരുവനന്തപുരത്തു നിന്ന് ഉടുപ്പിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് സ്ലീപ്പർ ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം പൂച്ചേരിക്കുന്നിൽ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.18 പേർക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ കോട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. കർണാടക രജിസ്‌ട്രേഷനിലുള്ള കോഹിന്നൂർ എ.സി സ്ലീപ്പർ ബസാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 യാത്രക്കാരും 2 ഡ്രൈവർമാരും ഒരു ക്ലീനറും ഉൾപ്പെടെ 30 പേരുണ്ടായിരുന്നു. പൊലീസും അഗ്‌നിശമന സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. യാത്രക്കാരുടെ ലഗേജുകളും മൊബൈൽ ഫോണുകളും പൊലീസിന് കൈമാറി. മരിച്ച അമലിന്റെ മാതാവ്: ലത.
രക്ഷാപ്രവർത്തനത്തിന് മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫീസർ എം .കെ .പ്രമോദ് കുമാറും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ഡബ്ല്യു .സനലും നേതൃത്വം നൽകി. ടി.ടി. ഉണ്ണിക്കൃഷ്ണൻ, ഷൈലേഷ്, ടി.അബ്ദുൾ കരീം, ഡബ്ല്യു.എസ്. അനിൽ, കെ. പി.നിജാസ്, ഹോംഗാർഡുമാരായ എബി രാധാകൃഷ്ണൻ, വി.എൻ.റഹീഷ്, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

എ​സ്.​എം.​എ​ ​ബാ​ധി​ത​രി​ലെ​ ​പ​ന്ത്ര​ണ്ട് ​വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക്സൗ​ജ​ന്യ​ ​മ​രു​ന്ന്

​ന​ട​പ​ടി​ ​ന​വ​കേ​ര​ള​ ​സ​ദ​സി​നി​ടെ​ ​ല​ഭി​ച്ച​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​തു​ട​ർ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​പൂ​ർ​വ​രോ​ഗ​മാ​യ​ ​സ്‌​പൈ​ന​ൽ​ ​മ​സ്‌​കു​ല​ർ​ ​അ​ട്രോ​ഫി​ ​(​എ​സ്.​എം.​എ​)​ ​ബാ​ധി​ത​രാ​യ​ ​പ​ന്ത്ര​ണ്ട് ​വ​യ​സു​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​സൗ​ജ​ന്യ​ ​മ​രു​ന്നു​വി​ത​ര​ണം​ ​ആ​രം​ഭി​ച്ചു.
ആ​റു​വ​യ​സ് ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​സൗ​ജ​ന്യ​ ​മ​രു​ന്ന് ​ന​ൽ​കു​ന്നു​ണ്ട്.​ ​രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​സം​സ്ഥാ​ന​ത്ത് ​അ​പൂ​ർ​വ​രോ​ഗ​ത്തി​നു​ള്ള​ ​മ​രു​ന്നു​ക​ൾ​ ​സ​ർ​ക്കാ​ർ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കു​ന്ന​ത്.
ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​ആ​റു​ ​വ​യ​സു​ള്ള​ ​പ​ത്ത് ​കു​ട്ടി​ക​ൾ​ക്കാ​ണ് ​വി​ല​കൂ​ടി​യ​ ​മ​രു​ന്നു​ ​ന​ൽ​കി​യ​ത്.​ ​ഇ​തു​വ​രെ​ 57​ ​കു​ട്ടി​ക​ൾ​ക്ക് ​മ​രു​ന്നു​ ​ന​ൽ​കി.​ ​പ്രാ​യ​പ​രി​ധി​ ​പ​ന്ത്ര​ണ്ടാ​യി​ ​ഉ​യ​ർ​ത്തു​മ്പോ​ൾ​ 23​ ​കു​ട്ടി​ക​ൾ​ക്ക് ​കൂ​ടി​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കും.​ ​ഡോ​സി​ന് ​ആ​റ് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വി​ല​വ​രു​ന്ന​ 600​ ​യൂ​ണി​റ്റോ​ളം​ ​റി​സ്ഡി​പ്ലാം​ ​മ​രു​ന്ന് ​ഇ​തി​ന​കം​ ​വി​ത​ര​ണം​ ​ചെ​യ്തു​ക​ഴി​ഞ്ഞു.
അ​പൂ​ർ​വ​രോ​ഗ​ത്തി​നു​ള്ള​ ​മ​രു​ന്ന് ​ആ​റ് ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ ​കു​ട്ടി​ക​ൾ​ക്കും​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യാ​യ​ ​എ​സ്.​എം.​എ​ ​ബാ​ധി​ത​ ​സി​യ​ ​മെ​ഹ്റി​ൻ​ ​ന​വ​കേ​ര​ള​ ​സ​ദ​സി​നി​ടെ​ ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​ന​ട​പ​ടി.