origami
origami

കോഴിക്കോട്: ഡിസൈൻ സങ്കൽപ്പങ്ങൾ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ കുട്ടികൾക്കായി ദ്യുതി ശിൽപ്പശാല സംഘടിപ്പിക്കും.മേയ് രണ്ട് മുതൽ നാല് വരെ കോൺവെന്റ് റോഡിലുള്ള അവനി സിറ്റി ലാബിലാണ് ശിൽപ്പശാല.

ഡോ. സൗമിനി രാജ, ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ തിയേറ്റർ വർക്‌ഷോപ്പ് നടക്കും. മേയ് മൂന്നിന് നടക്കുന്ന ഒറിഗാമി വർക്‌ഷോപ്പ് ആർട്ടിസ്റ്റ് ആന്റോ ജോർജ് നയിക്കും. 4 ന് ആർക്കിടെക്ട് ധൈവത്ത് പഞ്ജാലിന്റെ നേതൃത്വത്തിൽ ഡ്രോയിംഗ് വർക്‌ഷോപ്പും നടക്കും. പതിനാല് മുതൽ പത്തൊമ്പത് വയസ് വരെയുള്ളവർക്ക് ശിൽപ്പശാലയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9746478705 എന്ന നമ്പറിൽ ബന്ധപ്പെടുക.