gggff
തളി ബ്രാഹ്മണ സമൂഹ മഠത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഭജനോത്സവം

കോഴിക്കോട്: കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിന്റെ ആഭിമുഖ്യത്തിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഭജനോത്സവം ആരംഭിച്ചു.

മസ്‌കറ്റ് ആനന്ദ ഭാഗവതരുടെ 'തോടയ മംഗള'ത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് എം. എസ്. പരമേശ്വരൻ മുംബൈ ആൻഡ് പാർട്ടിയുടെ ഭജന, വർഷ ഭുവനേശ്വരി ചെന്നൈയുടെ ഹരികഥ, മഹാഗണപതി ധ്യാനം,​ ബാലസുബ്രഹ്മണ്യ ധ്യാനം എന്നിവയും നടന്നു. ദീപം തെളിയിക്കൽ തളി ബ്രാഹ്മണ സമൂഹം പ്രസിഡന്റ് പി.ധർമ്മരാജൻ നിർവഹിച്ചു. ഇന്ന് ശ്രുതിലയ ഭജൻസ് തൃക്കാരിയൂർ ഗീതാ പരമേശ്വരൻ പാർട്ടിയുടെ ശിവ അംബാൾ ധ്യാനം , ഭജൻസ്, നാമ സങ്കീർത്തനം, ആയക്കുടി കുമാർ പാർട്ടിയുടെ സമ്പ്രദായ ഭജന എന്നിവ ഉണ്ടായിരിക്കും.