കോഴിക്കോട് : ഇന്ത്യൻ ഭക്ഷ്യവൈവിദ്ധ്യങ്ങളുടെ സമൃദ്ധിയുമായി 'ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട് 24' മേയ് മൂന്നുമുതൽ 12വരെ കോഴിക്കോട്ട്. ഇന്ത്യയുടെ ഇരുപത്തിയഞ്ച് പ്രധാന നഗരങ്ങളിൽ നിന്നുള്ള പാചക കലാകാരന്മാർ തയ്യാറാക്കുന്ന രുചി വൈവിദ്ധ്യങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണ് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഒരുങ്ങുന്ന ഭക്ഷ്യമേള.
വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക പരിപാടികൾ, സംഗീത നിശകൾ, അക്കാഡമിക സാഹിത്യ ചർച്ചകൾ, ഫുഡ് ഫോട്ടോഗ്രാഫി പ്രദർശനം, ലൈവ് കുക്കറി ഷോകൾ, കുട്ടികളുടെ ഫാഷൻ ഷോ, ലിറ്റിൽ ഷെഫ് ഷോ, പാചക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷെഫുമാരെ ആദരിക്കൽ, തത്സമയ ചിത്രകല, ഫുഡ് വാക്ക്, ഫുഡ് വ്‌ലോഗേർസ് സമ്മിറ്റ് എന്നിവയും ഇതോടൊപ്പമുണ്ടാകും.