വടകര : തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരുക്കേറ്റു. മയ്യന്നൂര് താഴേ പുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ , പുതുക്കുടിത്താഴ ചമ്പപുതുക്കുടി പുഷ്പ , വില്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന എന്നിവരേയും വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികളേയുമാണ് നായ കടിച്ചത്. മേഴ്സി ബി എഡ് കോളേജ് സ്റ്റാഫ് ബിന്ദുവിനെ വീട്ടിലേക്ക് പോകും വഴിയും രാധ,പുഷ്പ എന്നിവരെ റോഡിലൂടെ നടന്നു പോകുമ്പോഴും വില്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന മയ്യന്നൂര് ചാത്തൻകാവിൽ സ്ഥല പരിശോധനക്കെത്തിയപ്പോഴുമാണ് കടിച്ചത്. കടിയേറ്റ മുഴുവനാളുകളും വടകര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വയസുകാരൻ ഇഷാനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.