കോഴിക്കോട്: സ്റ്റാർ കെയർ ഹോസ്പിറ്റലും നാഷണൽ നിയോനാറ്റോളജി ഫോറം എൻ.എൻ.എഫ് കോഴിക്കോട് ചാപ്റ്ററും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സും (ഐ.എ.പി ) സംയുക്തമായി ശിശുരോഗ വിദഗ്ദ്ധർക്കായി ശില്പശാല സംഘടിപ്പിച്ചു. കണ്ടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ പ്രോഗ്രാം ഹോസ്പിറ്റൽ ചെയർമാൻ ഡോ. അബ്ദുല്ല ചെറയക്കാട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എൻ. .എൻ.എഫ് പ്രസിഡന്റ് ഡോ. അക്ബർ ഷരീഫ്, ഹോസ്പിറ്റൽ സി.ഇ.ഒ സത്യ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫിബിൻ തൻവീർ, കോഴിക്കോട് മെഡിക്കൽ കോളേജ് പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. വിജയകുമാർ.എം, എൻ.എൻ.എഫ് കോഴിക്കോട് സെക്രട്ടറി ഡോ. നിഹാസ് നഹ, ഐ.എ.പി പ്രസിഡന്റ് ഡോ. സിന്ധു ടി ജി തുടങ്ങിയവർ പങ്കെടുത്തു.