g20240429
ചെട്യാൻ തൊടിക കുടുംബത്തിൻ്റെ പ്രഥമ സംഗമം എഴുത്തുകാരൻ സി.ടി.അബ്ദു റഹിം ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ചെട്യാൻതൊടിക കുടുംബ സംഗമം ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ സി.ടി.അബ്ദുറഹിം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.ടി തൗഫീഖ് അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി തയ്യാറാക്കിയ തനിക സുവനീർ കുടുംബത്തിലെ ആറ് തലമുറയിലെ കാരണവന്മാർക്ക് സമർപ്പിച്ച് എഡിറ്റർ എം.ഉണ്ണിച്ചേക്കു പ്രകാശനം ചെയ്തു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി ആശംസകൾ അറിയിച്ചു. കെ.സുബൈർ, അബൂബക്കർ ഫൈസി , ശിഹാബ് മാട്ടുമുറി , എം.ടി.അഷ്റഫ് , എൻ.പി ഹമീദ്, ബഷീർ അമ്പലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ അബ്ദുൽ ഹമീദ് കറുത്തേടത്ത് സ്വാഗതവും എൻ.പി.അബ്ദു ലത്തീഫ് നന്ദിയും പറഞ്ഞു. സ്നേഹ സംവാദം, മുതിർന്നവരെ ആദരിക്കൽ, കലാവിരുന്ന് എന്നിവയും നടന്നു.