news
കെ സി അമ്മദിൻ്റെ വിയോഗത്തെ തുടർന്ന് നടത്തിയ അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ സംസാരിക്കുന്നു

കുറ്റ്യാടി: കേരള മുസ്ലീം ജമാഅത്ത് കുറ്റ്യാടി സർക്കിൾ വൈസ് പ്രസിഡന്റും ഐ .എൻ.എൽ മേഖല ട്രഷററുമായ എൻ .കെ. സി അമ്മദിന്റെ വേർപാടിൽ സർവകക്ഷി മൗനജാഥയും അനുശോചന യോഗവും നടന്നു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. ടി .നഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി .കെ .മോഹൻദാസ്, സബിന മോഹൻ, ഹാഷിം നമ്പാട്ടിൽ, സി എച്ച് ഹമീദ് , സി എൻ ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, ഒ .പി .മഹേഷ്, കെ .കെ .മനാഫ്, ചന്ദ്രമോഹനൻ, ടി .പി .മൊയ്തു, നൗഫൽ വേളം, വി .കെ .മൊയ്തു, താനാരി കുഞ്ഞമ്മത് എന്നിവർ പ്രസംഗിച്ചു.