ബംഗളൂരു: എസ്.എൻ.ഡി.പി തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പുനഃ പ്രതിഷ്ഠ മേയ് അഞ്ചിന് നടക്കും. രാവിലെ 10ന് മന്ദിരം തുറന്നു നൽകും. കേരളത്തിൽ നിന്ന് എത്തിക്കുന്ന വിഗ്രഹം മേയ് ഒന്നിന് യൂണിയൻ നേതാക്കളും ശാഖാ ഭാരവാഹികളും ഘോഷയാത്രയായി രാവിലെ 6മണി മുതൽ ഇലക്ട്രോണിക് സിറ്റി, ജിഗിനി, ബോമ്മനഹല്ലി, എസ്ജി പാളയം, കമ്മനഹള്ളി, ആർട്ടിനഗർ, എംഎസ് പളയ, ജാലഹള്ളി പീനിയ, ചോകസാന്ദ്ര, എന്നീ ശാഖകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ എത്തിക്കും. ശാഖകളിലെ സ്വീകരണത്തിലും പുന:പ്രതിഷ്ഠ കർമ്മത്തിലും എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ അറിയിച്ചു.