കോഴിക്കോട്: പഴനി, മധുര, രാമേശ്വരം എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് പഴനി ശ്രീനാരായണ ധർമ്മാശ്രമ സമിതി 74ാം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ഇരിങ്ങൽ കേളപ്പ മന്ദിരത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് പി .കെ .ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ഗോകുലം ഗോപാലൻ ( പ്രസിഡന്റ് ), വി .സി .പുരഷോത്തമൻ കോയമ്പത്തൂർ ( വൈസ് പ്രസിഡന്റ് ), കെ.കുഞ്ഞിരാമൻ കോഴിക്കോട് ( സെക്രട്ടറി ), പി .കെ. ഗോവിന്ദൻ വടകര ( ജോ. സെക്ര ), സി. ചന്ദ്രശേഖരൻ കൊച്ചി ( ട്രഷറർ ), പി.എം പ്രേംകുമാർ പറശ്ശിനിക്കടവ്, സുധീഷ് കേശവപുരി കോഴിക്കോട് , ബാലൻ മഞ്ചേരി , ( നിർവാഹക സമിതി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.