skssf
skssf

കോഴിക്കോട്: ഇസ്ലാമിക വിശ്വാസത്തിന്റെ കാലികതയും സമഗ്രതയും വിശ്വാസിയിൽ ഉണ്ടായിരിക്കേണ്ട സാമൂഹിക പ്രതിബദ്ധതയും പ്രചരിപ്പിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് 'മതം മധുരമാണ്' എന്ന ശീർഷകത്തിൽ മേയ് മാസത്തിൽ കാമ്പയിൻ ആചരിക്കും.

നാളെ ഉച്ചയ്ക്ക് 2.30 ന് സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമാ മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് തലങ്ങളിൽ നടക്കുന്ന തെളിച്ചം ക്യാമ്പിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നവർക്കായി ശിൽപശാല നടക്കും. മതവിശ്വാസം വിശ്വാസിക്ക് പകർന്നു നൽകുന്ന സുരക്ഷിതത്വവും ആത്മവിശ്വാസവും വളരെ വലുതാണെന്ന് എസ്.കെ.എസ്.എസ്.എഫ് വ്യക്തമാക്കി. പുതുതലമുറയിലേക്ക് സ്വതന്ത്ര ചിന്തയും മതനിരാസവും കുത്തിവയ്ക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനായി കാമ്പയിൻ കാലയളവിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും.