 
വടകര: ഒഞ്ചിയം രക്തസാക്ഷി ദിനം സി.പി.എം, സി.പി.ഐ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂക്കരയിൽ നിന്നും നൂറ് കണക്കിനാളുകൾ പങ്കെടുത്ത ബഹുജന പ്രകടനം രക്തസാക്ഷി നഗറിൽ സംഗമിച്ചു. എൽ.ഡി.എഫ് അഭിമാനകരമായ വിജയത്തിനാണ് കാതോർക്കുന്നതെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും പോരാട്ടം ശക്തിപ്പെടുത്താൻ ഒഞ്ചിയം രക്തസാക്ഷികളുടെ ഉജ്വല സ്മരണ കരുത്തു പകരുമെന്ന് അദ്ദേഹം പറഞ്ഞു. കോയിറ്റോടി ഗംഗാധരക്കുറുപ്പ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഇ.കെ വിജയൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, ജില്ലാ എക്സിക്യുട്ടിവ് കമ്മറ്റി അംഗം ആർ ശശി, ടി.പി ബിനീഷ്, എൻ.എം ബിജു എന്നിവർ പ്രസംഗിച്ചു. പൊയിൽ ഗംഗാധരൻ സ്വാഗതം പറഞ്ഞു. രാവിലെ 8ന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്നും രക്തസാക്ഷികൾ അന്ത്യ വിശ്രമം കൊള്ളുന്ന പുറങ്കര കടപ്പുറത്ത് ആർ ഗോപാലൻ്റെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളും പ്രവർത്തകരും എത്തി രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ.എം ബിജു അദ്ധ്യക്ഷനായി. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പതാക ഉയർത്തി. വി.പി ഗോപാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി. സത്യൻ മൊകേരി, പി സതീദേവി, സി ഭാസ്കരൻ, ടി.പി ബിനീഷ്, ആർ സത്യൻ, ടി.കെ രാജൻ, പി.കെ ദിവാകരൻ, കെ പുഷ്പജ, പി സുരേഷ് ബാബു ,ടി പി ഗോപാലൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ഒഞ്ചിയത്ത് നടന്ന അനുസ്മരണ പൊതുസമ്മേളനത്തിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ, മന്ത്രി കെ രാജൻ, പി മോഹനൻ എന്നിവർ പ്രസംഗിച്ചു.