മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി.എസ് കീഴിലുള്ള അംഗൻവാടികളിലെ ജീവനക്കാർക്ക് യാത്രയയപ്പു നൽകി. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി രമ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്യുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഐ.സി.ഡി.എസ്.സൂപ്പ ർ വൈസർ പി. റിനാകുമാരി, കൺവീനർ ഉഷ, വിരമിക്കുന്ന അംഗൻവാടി ടീച്ചർ മാരായ ചന്ദ്രിക , ഗീത, റസിയ, പുഷ്പവല്ലി, ഹെൽപ്പർ ശാരദ എന്നിവരും, ശോഭ ചോതയോത്ത് സുജ, 'ചന്ദ്രിക, ഗിരിജ സജിത എന്നിവർ പ്രസംഗിച്ചു.