lll
ഷൂട്ടിംഗ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

കോഴിക്കോട് : കോഴിക്കോട് ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വെക്കേഷൻ ഷൂട്ടിംഗ് കോച്ചിംഗ് ക്യാമ്പിന്റെ രണ്ടാം ബാച്ചിന്റെ സമാപനച്ചടങ്ങ് തൊണ്ടയാട് കാലിക്കറ്റ് റൈഫിൾ ക്ലബ്ബ് റെയിഞ്ചിൽ വെച്ച് നടന്നു. ചടങ്ങിൽ കോഴിക്കോട് എസ്.പി (ട്രാഫിക് നോർത്ത് സോൺ) സജീവൻ പി.സി മുഖ്യാതിഥിയായി. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത്ത് ശബരീഷ്, ശ്രീദേവൻ ഉണ്ണി, അജയ് തയ്യിൽ, പ്രദീപൻ പി.സി, ജോർജ്കുട്ടി ജോൺ, ചീഫ് കോച്ച് വിപിൻദാസ്.വി എന്നിവർ സമാപനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.