വൈക്കം : നേരേകടവ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 5 മുതൽ 11 വരെ നടക്കും.

5 ന് രാവിലെ 6.30ന് തന്ത്രി ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യം, കലശം, വൈകിട്ട് 6.45ന് ദീപാരാധന, 7.15ന് സമൂഹപ്രാർത്ഥന, 7.30ന് സർവൈശ്വര്യപൂജ. 6ന് 7.30ന് താലി എഴുന്നള്ളിപ്പ്, 8ന് നാരായണീയം, 6.45ന് ദീപാരാധന, താലപ്പൊലിവരവ്, 8ന് കൈകൊട്ടികളി, 8.30ന് ഭക്തിഗാനസുധ. 7ന് 7.30ന് താലി എഴുന്നള്ളിപ്പ്, വൈകിട്ട് 6ന് ദീപാരാധന, താലപ്പൊലിവരവ്, 8ന് കൈകൊട്ടികളി, 8.30ന് മാജിക് ഷോ. 8ന് 7.30ന് താലിഎഴുന്നള്ളിപ്പ്, 8.30ന് നാരായണീയ പാരായണം, 12.30ന് അന്നദാനം, വൈകിട്ട് 6ന് താലപ്പൊലിവരവ്, 8ന് ഭജൻസ്. 9ന് 7.30ന് അഭിഷേകം, മലർനിവേദ്യം, 8.30ന് നാരായണീയം, 10.30ന് സർപ്പങ്ങൾക്ക് തളിച്ചുകൊടുക്കൽ, 12.30ന് സമൂഹഅന്നദാനം, 6.30ന് ദേശതാലപ്പൊലിവരവ്, 8ന് ചരട് പിന്നൽ തിരുവാതിര അരങ്ങേറ്റം ആൻഡ് കൈകൊട്ടികളി (വീരനാട്യം). 10ന് മീനഭരണി മഹോത്സവം. രാവിലെ 6.30ന് ഭാഗവതപാരായണം, 9ന് നാരായണീയം, 12.30ന് സമൂഹഅന്നദാനം, വൈകിട്ട് 3ന് കുംഭകുടംവരവ്, 6.30ന് പൂമൂടൽ, 7.30ന് വലിയകാണിക്ക, വെടിക്കെട്ട്, 8ന് നാടകം. 11ന് വൈകിട്ട് 6.30ന് ദീപാരാധന, വലിയഗുരുതി.

18ന് ഏഴാംപൂജ. വൈകിട്ട് 6.30ന് ദീപാരാധന, 7ന് പൊങ്കാല.

23ന് ഉദയംപൂജ.