
വൈക്കം: പ്രമുഖ കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാവായിരുന്ന എ.കെ സോമന്റെ 17ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം ഐ.എൻ.ടി.യു.സി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വെട്ടിക്കാട്ടുമുക്കിലെ എ.കെ സോമന്റെ വസതിയിൽ നടത്തി. എ.കെ സോമന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം തുടങ്ങിയത്. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എം.കെ ഷിബു, പി.ഡി ഉണ്ണി, കെ.പി.സി.സി മെമ്പർ മോഹൻ.ഡി.ബാബു, ഡി.സി.സി ഭാരവാഹികളായ പി.വി. പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, എം.എൻ ദിവാകരൻ നായർ, മുൻ ബ്ലോക്ക് പ്രസിഡന്റ് പി.കെ.ദിനേശൻ, പ്രീത രാജേഷ്, എം.വി. മനോജ്, കെ.ഡി. ദേവരാജൻ, വി.ടി ജയിംസ്, വിജയമ്മ ബാബു, മോഹൻ.കെ.തോട്ടുപുറം, കെ.ജെ സണ്ണി, വി.സി ജോഷി, ജോർജ്ജ് വർഗ്ഗീസ്, സഖറിയാസ് സേവ്യർ, കെ.വി ചിത്രാംഗദൻ, കെ.എൻ വേണുഗോപാൽ, ടി.ആർ. ശശികുമാർ, എം.ആർ ഷാജി, കെ.പി ജോസ്, ശശിധരൻ വാളവേലിൽ, പി.വി.സുരേന്ദ്രൻ, പി.സി തങ്കരാജ്, ജി.രാജീവ്, യു.ബേബി, നവാസ് എന്നിവർ പ്രസംഗിച്ചു.