പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ ഇന്നലെ 14 സർവ്വീസുകൾ മുടങ്ങി. ഇതിൽ 13 ബസുകളുടെ സി.എഫ് തീർന്നതും ഒരു ബസ് എഞ്ചിൻ തകരാറുമാണ് കാരണം സി.എഫ് തീർന്ന 13 ബസുകളിലെയും ജി.പി.എസ് സംവിധാനം ഘടിപ്പിക്കാൻ വൈകുന്നതാണ് മോട്ടോർ വാഹന വകുപ്പിൽ ബസുകൾ ടെസ്റ്റ് ചെയ്യുന്നത് വൈകാൻ കാരണം.
ഇന്നലെ പൊൻകുന്നം ഡിപ്പോയിൽ നിന്നും രാവിലെ 6 മണിക്കുള്ള മുണ്ടക്കയം കോട്ടയം, 6.00 ചെറുവള്ളി അമ്പലം വള്ളിയാങ്കാവ് ക്ഷേത്രം,
6.30 പത്തനംതിട്ട ചെയിൻ, 6.30,7.45,8.00 പാലാ പൊൻകുന്നം ചെയിൻ സർവ്വീസുകൾ, 6.40 കറിക്കാട്ടൂർ മണിമല,6.40 മുണ്ടക്കയം
, 7.15 മണിമല കട്ടപ്പന അടക്കമുള്ള സർവീസുകളാണ് റദ്ദാക്കിയത്.