കോട്ടയം: ജാതി സെൻസസ് വിഷയത്തിൽ പിന്നാക്ക ദളിത് മത ന്യൂനപക്ഷ സംഘടനകളുടെ സംയുക്തവേദിയായ ആക്ഷൻ കൗൺസിൽ ഫോർ സോഷ്യോ എക്കണോമിക് ആന്റ് കാസ് സെൻസസിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5ന് തിരുനക്കര മൈതാനത്ത് സമരപ്രഖ്യാപന കൺവൻഷൻ നടക്കും. സംഘാടകസമിതി ചെയർമാനും,സി.എസ്.ഡി.എസ് വൈസ് പ്രസിഡന്റുമായ പ്രവീൺ.വി.ജയിംസ് അദ്ധ്യക്ഷത വഹിക്കും.ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറും കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി കൺവീനറും എ.കെ.സി.എച്ച്.എം.എസ് ജനറൽ സെക്രട്ടറിയുമായ എ.കെ.സജീവ് സ്വാഗതം പറയും. സംഘടനാനേതാക്കളായ അഡ്വ.ഷെറി.ജെ.ജോസഫ്, മുഹമ്മദ് സക്കീർ, കെ.കെ.സുരേഷ്, ഐ.ആർ.സദാനന്ദൻ, അഡ്വ.വി.ആർ.രാജു, എസ്.അറുമുഖം, എം.ടി.സനേഷ്, ജി.നിഷികാന്ത്, കെ.അഫ്‌സൽ, പി.പി.രാജൻ, കെ.കെ.രജി, കല്ലറ ശശീന്ദ്രൻ, കുട്ടപ്പൻ ചെട്ടിയാർ തുടങ്ങിയവർ പങ്കെടുക്കും.
അറുപത്തിരണ്ട് പിന്നോക്ക ദളിത് മതന്യൂനപക്ഷ സംഘടനകളെ പ്രതിനിധീകരിച്ച് പതിനായിരം പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുക്കും.