
കോട്ടയം : കേരളം നേരിട്ടു കൊണ്ടിരിക്കുന്നത് തുടർ ഭരണത്തിന്റെ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയിൽ പറഞ്ഞ മിനിമം കൂലി പോലും കഴിഞ്ഞ എട്ട് വർഷമായി നടപ്പിലാക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടുകയാണ്. 52 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻകാർക്ക് കഴിഞ്ഞ എട്ട് മാസമായി പെൻഷനില്ല. കേരള ജനതയെ ഇല്ലായ്മകളുടെ പടുകുഴിയിലേക്ക് വീഴ്ത്തിയ ഭരണ ഭീകരത കേന്ദ്ര സർക്കാരിനേക്കാൾ ഒട്ടും വിഭിന്നമല്ല- അദ്ദേഹം പറഞ്ഞു.