kaduthuruthy

കടുത്തുരുത്തി : തോമസ് ചാഴികാടന്റെ വിജയത്തിനായി കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് ജനപ്രതിനിധികളുടെ സംഗമം നടത്തി. ത്രിതലപഞ്ചായത്തംഗങ്ങളും സഹകരണസ്ഥാപനങ്ങളിലെ ഭരണസമിതിയംഗങ്ങളുമാണ് പങ്കെടുത്തത്. ചാഴികാടന്റെ വിജയത്തിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തുന്ന ഭവനസന്ദർശനവും സ്‌ക്വാഡ് പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. കേരളാ കോൺഗ്രസ് എം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ജെ ജോസഫ്, കെ. ജയകൃഷ്ണൻ, പി.ജി ത്രിഗുണസെൻ, കെ.കെ രാമഭദ്രൻ, ടോമി മ്യാലിൽ, സഖറിയാസ് കുതിരവേലി, സന്തോഷ് കുഴിവേലി, പി.വി സിറിയക്, ജോസഫ് ചേനക്കാലാ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എസ് ശരത്, പി.എം മാത്യു, നിർമ്മല ജിമ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ സജേഷ് ശശി, ബെൽജി ഇമ്മാനുവൽ, കോമളവല്ലി രവീന്ദ്രൻ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, എൻ.ബി സ്മിത, പി.കെ വാസുദേവൻ നായർ, ശ്രീകല ദിലീപ് എന്നിവർ പ്രസംഗിച്ചു.