കോട്ടയം: എസ്.എൻ.ഡി.പി യോഗം 107-ാം അയർക്കുന്നം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം നാളെ മുതൽ ആറുവരെ നടക്കും. രാവിലെ 9.30 നും 10 നും മദ്ധ്യേ കൊടിയേറ്റിന്
പ്രജിത്ത് തന്ത്രിയും മേൽശാന്തി രാജീവ് ശാന്തിയും കാർമികത്വം വഹിക്കും. 11ന് കലശപൂജ
12ന് സ്മിതാ പ്രശാന്തിന്റെ പ്രഭാഷണം. 12.45ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് തിരുവാതിര,​ തുടർന്ന് കൈകൊട്ടിക്കളി,​ അഞ്ചിന് രാവിലെ 10.30ന് ബിബിൻ ഷാന്റെ പ്രഭാഷണം. 12.45ന് ഉച്ചപൂജ, രാത്രി 7ന് കൈകൊട്ടിക്കളി,​
7.30ന് ഭക്തിഗാനാമൃതം,​ ആറിന് രാവിലെ 7.30ന് സമൂഹപ്രാർത്ഥന,​10.30ന് ശിവഗിരി മഠത്തിലെ സ്വാമി പ്രബോധ തീർത്ഥയുടെ പ്രഭാഷണം,​ ഒന്നിന് പ്രസാദമൂട്ട്,​ 5.30ന് താലപ്പൊലി ഘോഷയാത്ര,​ രാത്രി 7.30ന് ദീപാരാധന, 8.30ന് കർണാട്ടിക് ഫ്യൂഷൻ.