കോട്ടയം: എസ്.എൻ.ഡി.പി യോഗം 977ാം നമ്പർ ആർപ്പൂക്കര പടിഞ്ഞാറ് വിജയോദയം ഗുരുഗണപതി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. മുഹമ്മ ബൈജു തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. വിനോദ് ശാന്തി, വിമൽ ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് പി.പി.ജനാർദ്ദനൻ, രക്ഷാധികാരി എം.ബി. ജയപ്പൻ, സെക്രട്ടറി ഇൻ ചാർജ്ജ് ഏ.കെ. തങ്കച്ചൻ, വനിതാസംഘം പ്രസിഡന്റ് ഷൈബി സന്തോഷ്, വനിതാസംഘം സെക്രട്ടറി ലേഖ സതീഷ്, ചീഫ്. കോഓർഡിനേറ്റർ പി.സി.മനോജ്, വിഷ്ണുപ്രസാദ്, നിധിൻ സജീവ് എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 5.45ന് ശാന്തിഹവനം, 6ന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 4ന് ജലഘോഷയാത്ര പുറപ്പാട്, 5.30ന് മിനിജാ രാജുവിന്റെ പ്രഭാഷണം, 6ന് ഭഗവതിസേവ, രാത്രി 8ന് നാടകം. 4ന് ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, 4ന് പുരാണപാരായണം,വൈകുന്നേരം 6.30ന് ദീപാരാധന, 7ന് കൊടിയിറക്ക് തിരുവരങ്ങിൽ രാത്രി 8ന് നാടകം.