മറ്റക്കര: എസ്.എൻ.ഡി.പി യോഗം മറ്റക്കര ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാവാർഷികത്തിന് നാളെ തുടക്കമാകുമെന്ന് പ്രസിഡന്റ് ബാബുരാജ്, വൈസ് പ്രസിഡന്റ് സജിമോൻ പി.ജി, സെക്രട്ടറി പ്രകാശ് എം.ആർ, യൂണിയൻ കമ്മിറ്റി മെമ്പർ ബിജു.വി എന്നിവർ അറിയിച്ചു. നാളെ വൈകുന്നേരം 4ന് കൊടിക്കൂറ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ളാക്കാട്ടൂർ രാമചന്ദ്രൻ കളരിക്കലിന്റെ ഭവനത്തിൽ നിന്നും പുറപ്പെടും. വൈകിട്ട് 7.10 നും 7.40 നും മദ്ധ്യേ മേൽശാന്തി സുനിൽശാന്തിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കലാസന്ധ്യ. 5ന് രാവിലെ 7 മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 6ന് ഇളനീർ തീർത്ഥാടനം, ലീലാമ്മ സോമൻ വലിയകല്ലുങ്കലിന്റെ ഭവനത്തിൽ നിന്നും പുറപ്പെടുന്നു. 7.30 മുതൽ നാടൻ പാട്ടുകളുടേയും നാട്ടുകലകളുടേയും ദൃശ്യാവിഷ്‌കരണം. 6ന് രാവിലെ 7 മുതൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് സർവൈശ്വര്യപൂജ, 10.30ന് ആശാ പ്രദീപിന്റെ പ്രഭാഷണം 12ന് കലശം 12.30ന് ചതയപൂജ സമർപ്പണം 1 മുതൽ മഹാപ്രസാദമൂട്ട് വൈകിട്ട് 5.30ന് ദേശതാലപ്പൊലിഘോഷയാത്ര, കരിമ്പാനി ദാമോദരൻ കിഴക്കേനെടുങ്ങാട്ടിലിന്റെ ഭവനത്തിൽ നിന്നും പുറപ്പെട്ട് 8.30ന് ഗുരുമന്ദിരത്തിൽ എത്തിച്ചേരും. തുടർന്ന് താലം സമർപ്പണം, ദീപാരാധന, കൊടിയിറക്ക്