കോട്ടയം: എസ്.എൻ.ഡി.പി യോഗം 26 ാം നമ്പർ മറിയപ്പള്ളി ശാഖയിൽ ശ്രീനാരായണ ദർശനസംഗമം ഇന്ന് മുതൽ 7 വരെ നടക്കും. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അനിയച്ചൻ അറുപതിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സാബു ഡി. ഇല്ലിക്കളം, ശാഖാ സെക്രട്ടറി സൈൻജ്ജു റ്റി കാഞ്ഞിരപ്പള്ളിൽ, വിഷ്ണു നാരായണൻ തന്ത്രി, വനിതാസംഘം പ്രസിഡന്റ് പ്രിയദേവി അശ്വതി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു സുഭാഷ് വിഷ്ണുഭവൻ, ശാഖാ വൈസ് പ്രസിഡന്റ് പ്രമോദ് പ്രണവം എന്നിവർ സംസാരിക്കും. വിവിധ ദിവസങ്ങളിൽ രാജീവ് കുരോപ്പട, ഫാമിലി കൗൺസിലർ ഗ്രേസ് ലാൽ, വനിതാസംഘം കേന്ദ്ര വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ, ധന്വന്തരൻ വൈദ്യർ എന്നിവർ പ്രഭാഷണം നടത്തും.