മുണ്ടക്കയം: ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയൻ സംഘടിപ്പിക്കുന്ന എസ്.എസ്.എൽ.സി,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാമും, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും മുണ്ടക്കയം 52 ാംനമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 9.30മുതൽ നടക്കും. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ് അജി ജോർജ് വാളകം നയിക്കും. പ്രവേശനം സൗജന്യമാണ്.