വേളൂർ: വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് നടക്കുന്ന കൊടിയേറ്റിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് എ.കെ കേശവൻ നമ്പൂതിരി , കീഴ്ശാന്തി കെ.എൻ നാരായൺ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിക്കും. 9ന് ഭക്തരുടെ വഴിപാടായി മഹാപ്രസാദമൂട്ട് നടക്കും. മീനഭരണി നാളായ 10ന് നടക്കുന്ന ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.