dharna

കുറിച്ചി : കല്ലുകടവ് - കോയിപ്പുറം റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇത്തിത്താനം കല്ലുകടവിൽ ധർണ സമരം നടത്തി,
മാസങ്ങളായി കല്ലുകടവ് കലുങ്കിന്റെ നിർമ്മാണവും തകർന്ന റോഡിന്റെ ദുരവസ്ഥയും കാരണം ജനങ്ങളും വ്യാപാരികളും ഏറെ ബുദ്ധിമുട്ട് അനുഭവികകയാണ്,
അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് സമിതി അവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തട്ടാട്ട് അദ്ധ്യക്ഷത വഹിച്ചു കെ. പി. സി. സി സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.