monce-joseph

എലിക്കുളം: കേരളത്തിൽ രണ്ടാംവട്ടവും അധികാരത്തിൽ വന്ന പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയതായി കേരളാകോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാനും കോട്ടയം മണ്ഡലം യു.ഡി.എഫ്.ഇലക്ഷൻ കമ്മറ്റി കൺവീനറുമായ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. യു.ഡി.എഫ്.എലിക്കുളം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്.മണ്ഡലം ചെയർമാൻ ജയിംസ് ചാക്കോ ജീരകത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്, തോമസ് കുന്നപ്പള്ളി, പ്രസാദ് ഉരുളികുന്നം, ജോയിക്കുട്ടി തോക്കനാട്ട്, ജോഷി കെ.ആന്റണി, വി.ഐ.അബ്ദുൾ കരീം, ടി.കെ.വിനോദ്, മുരളീധരൻ നായർ, ശോഭ സലിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.