തമ്പലക്കാട്: മഹാകാളിപാറ ക്ഷേത്രത്തിൽ മീനഭരണി ഉത്സവം ആറിന് ആരംഭിക്കും. 10നാണ് മീനഭരണി ഉത്സവം. തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വം വഹിക്കും.
ആറിന് രാവിലെ ഏഴിന് പുരാണപാരായണം, 7.30ന് ലളിതാസഹസ്രനാമം ശ്രീമഹാദേവ നാരായണീയ സമിതി, തമ്പലക്കാട്, എട്ടിന് തിരുനടയിൽ പറ, 8.30ന് ദേവസ്തുതി ശ്രീസത്യസായി സേവാ സമിതി, പൊൻകുന്നം, തുടർന്ന് കലവറ നിറയ്ക്കൽ മീനഭരണി ദിവസത്തെ മഹാപ്രസാദമൂട്ടിനുള്ള വിഭവങ്ങളുടെ സമർപ്പണം. രാത്രി 9ന് എതിരേല്പ്, കളമെഴുത്തുംപാട്ടും. തിരുവരങ്ങിൽ വൈകിട്ട് ഏഴിന് ആർ.എൽ.വി ശ്രീകുമാർ തമ്പലക്കാടിന്റെ നേതൃത്വത്തിൽ ശ്രുതിലയ സംഗമം. സംഗീതക്കച്ചേരി തുടർന്ന് ശ്രുതിലയ സംഗമ അവാർഡ് സമർപ്പണവും ആദരവും മാതംഗി സത്യമൂർത്തി, മങ്ങാട് കെ.വി. പ്രമോദ് എന്നിവരെ മഹാകാളിപാറ ദേവസ്വം ആദരിക്കും. 9.30ന് മുടിയേറ്റ്, അവതരണം കീഴില്ലം ഗോപാലകൃഷ്ണ മാരാർ.
ഏഴിന് രാവിലെ 7.30ന് ലളിതാസഹസ്രനാമം, എട്ടിന് തിരുനടയിൽ പറ, 8.30ന് ഭജന, 9ന് എതിരേല്പ്. തിരുവരങ്ങിൽ ഏഴിന് തോൽപ്പാവകൂത്ത്, കഥ കമ്പരാമായണം, 8.30ന് ശാസ്ത്രീയ നൃത്തം, 9.30ന് തുള്ളൽ ദ്വയം. എട്ടിന് രാവിലെ 7.30ന് ലളിതാസഹസ്രനാമം, എട്ടിന് തിരുനടയിൽ പറ, വൈകിട്ട് 5.30ന് തിരുനടയിൽ പറ. തിരുവരങ്ങിൽ ഏഴിന് നൃത്തസമന്വയം ലാസ്യ സ്‌കൂൾ ഓഫ് ഡാൻസ് തമ്പലക്കാട്.
9ന് അശ്വതി ഉത്സവം. രാവിലെ ഏഴിന് ശ്രീധർമ്മശാസ്താ സഹസ്രനാമം, 7.45ന് തിരുനടയിൽ പറ, 10ന് നവകം, ശ്രീഭൂതബലി ശാസ്താ ക്ഷേത്രത്തിൽ. വൈകിട്ട് 5.15ന് കാഴ്ചശ്രീബലി, എട്ടിന് ഹിഡുംബൻപൂജ, 8.30ന് ദേശതാലപ്പൊലി, 9ന് കൂടിയെഴുന്നള്ളത്ത്, പഞ്ചവാദ്യം, 11ന് വലിയ കാണിക്ക, വലിയവിളക്ക്, 11.30ന് കളമെഴുത്തുംപാട്ട്. തിരുവരങ്ങിൽ വൈകിട്ട് 7.30ന് ശ്രീനാരായണ ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരം.
10ന് മീനഭരണി ഉത്സവം. രാവിലെ 4.30ന് എണ്ണക്കുടം അഭിഷേകം, ആറിന് നവകാഭിഷേകം, ഏഴിന് ലളിതാസഹസ്രനാമം, 7.30ന് കാഴ്ചശ്രീബലി, തിരുനടയിൽ പറ, 8.30ന് ഭജനാമൃതം, 11ന് കാവടികുംഭകുട നൃത്തം, അഭിഷേകം, 11.30ന് മഹാപ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, തിരുനടയിൽപറ, ഏഴിന് സേവ, പൂമൂടൽ.
തിരുവരങ്ങിൽ എട്ടിന് തിരുവാതിര ശ്രീ ഉമാ മഹേശ്വര തിരുവാതിരകളി സംഘം തമ്പലക്കാട്. 8.30ന് നൃത്തനാടകം ശ്രീകൃഷ്ണഭാരതം, 10.30ന് കളമെഴുത്തുംപാട്ട്, 11.30ന് എഴുന്നള്ളത്തും താലപ്പൊലിയും, എതിരേല്പ് വിളക്ക്, തിരുനടയിൽ പറ, ഒന്നിന് കളംകണ്ടുതൊഴൽ, വലിയ കാണിക്ക.