1660462527099

കോട്ടയം : എം.ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.സി/എ.ഐ, ഇ.ഡബ്ല്യു.എസ് എന്നീ സംവരണ വിഭാഗങ്ങളിലെ ഒന്നു വീതം ഒഴിവുകളിലേയ്ക്കാണ് നിയമനം. കെമിസ്ട്രി, പോളിമർ കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവും ആണ് അടിസ്ഥാനയോഗ്യത. പ്രായപരിധി : 36. താത്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ 15 ദിവസത്തിനകം അയയ്ക്കണം.