stadium

ചങ്ങനാശേരി : നൂറുകണക്കിന് കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന നഗരസഭാ സ്റ്റേഡിയം ദുരിതം പേറുന്നു. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ വൈകുന്നുവെന്നതാണ് പ്രധാന പ്രശ്നം. ജോലികൾ എന്ന് പൂർത്തിയാകും എന്നതു സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെയില്ല.

അഞ്ചുകോടി രൂപ മുതൽ മുടക്കി നടത്തുന്ന ജോലികൾക്ക് കേരള കായിക വകുപ്പാണ് നേതൃത്വം നൽകുന്നത്. ഫുട്‌ബോൾ കളിക്കാൻ രാജ്യാന്തര നിലവാരമുള്ള സ്വാഭാവിക ടർഫ്, ഒരുകോടി രൂപ മുടക്കിയുള്ള ഗാലറിക്ക് മുകളിൽ ടെൻസിൽ ഉപയോഗിച്ചുള്ള മേൽക്കൂര, വോളിബോൾ കോർട്ട്, വെള്ളത്തിനായി കുഴൽക്കിണർ, ടർഫിന് സുരക്ഷ ഒരുക്കാൻ ഫെൻസിങ്, ജിംനേഷ്യം, ക്രിക്കറ്റ് പിച്ച്, ഫ്ലഡ്‌ലിറ്റ്, ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാനായി പ്രാക്ടീസ് നെറ്റ് തുടങ്ങി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുവർഷമായി നിർമ്മാംണം ആരംഭിച്ചിട്ടെങ്കിലും ജോലികൾ വൈകുകയാണ്. കരാറുകാർക്ക് ബില്ല് മാറി കൊടുക്കാത്തതാണ് പണികൾ ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് അറിയുന്നു. ദിവസേന സ്റ്റേഡിയത്തിൽ രാവിലെയും വൈകിട്ടും ധാരാളം നടപ്പുകാർ ഉണ്ടായിരുന്നു. സ്റ്റേഡിയം നിർമ്മാംണം ആരംഭിച്ചതോടെ നടപ്പുകാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ്.

സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നതാണ് ഞാനുൾപ്പെടെയുള്ള കായിക പ്രേമികളുടെ ആവശ്യം. ജോയി, നാട്ടുകാരൻ