പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണത്തിന് ആവേശം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പാലായിലെത്തും. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം മുല്ലക്കര രത്‌നാകരൻ, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി, എൻ.സി.പി നേതാവ് പി.സി.ചാക്കോ എന്നിവരടക്കമുള്ള എൽ.ഡി.എഫ് സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. നാളെ രാവിലെ 10ന് തലയോലപ്പറമ്പിലും വൈകുന്നേരം അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കുന്നുണ്ട്.