punnala

കോട്ടയം: ജാതി സെൻസസ് പ്രക്ഷോഭം സമൂഹത്തിൽ തുടർന്നു വരുന്ന നീതി നിഷേധത്തിന്റെ ഇഴയഴിക്കുമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറും കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ പറഞ്ഞു. ജാതി സെൻസസ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് പിന്നോക്ക ദളിത് മതന്യൂനപക്ഷ സംഘടനകളുടെ സംയുക്ത വേദിയായ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മൈതാനത്ത് നടത്തിയ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘാടകസമിതി ചെയർമാൻ പ്രവീൺ.വി.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ എ.കെ.സജീവ്, സംഘടനാ നേതാക്കളായ കെ.കെ.സുരേഷ്, നജാദ് നവാബ്, ജി.നിശികാന്ത്, ഐ.ആർ. സദാനന്ദൻ, അഡ്വ. വി.ആർ.രാജു, എസ്.അറുമുഖം, എം.ടി.സനേഷ്, പി.ആർ.രജി, കല്ലറ ശശീന്ദ്രൻ, അഡ്വ. ബിന്ദാ.എസ്.കുമാർ, ലത ശശി, അഡ്വ. എ.സനീഷ്‌കുമാർ, സുനിൽ.കെ.തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. അറുപത്തിരണ്ട് പിന്നോക്ക ദളിത് മതന്യൂനപക്ഷ സംഘടനകളെ പ്രതിനിധീകരിച്ച് നൂറ് കണക്കിന് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.