thalapoli

വൈക്കം : ഉദയനാപുരം ചാത്തൻകുടി ദേവീ ക്ഷേത്രത്തിൽ നടക്കുന്ന കളമെഴുത്തും പാട്ടിന്റെ ഭാഗമായി ഉദയനാപുരം തെക്കേമുറി 958ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റേയും 2281ാം നമ്പർ എൻ.എസ്.എസ് വനിതാ സമാജത്തിന്റേയും നേതൃത്വത്തിൽ പകൽ താലപ്പൊലി നടത്തി.
കരയോഗത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന പരമ്പരാഗത ചടങ്ങാണ് ഇത്. മോനാട്ടുമന ഇല്ലത്ത് നിന്ന് പുറപ്പെട്ട താലപ്പൊലിക്ക് കരയോഗം പ്രസിഡന്റ് ജി.വി.കെ നായർ, സെക്രട്ടറി ആർ.രവികുമാർ, യൂണിയൻ കമ്മിറ്റി അംഗം അയ്യേരി സോമൻ, വനിതാ സമാജം പ്രസിഡന്റ് സുഭദ്രാമ്മ, സെക്രട്ടറി ഗിരിജാ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ലീലാമണി താഴത്തറ, രാജി ശിവദാസ്, പി.പദ്മകുമാരി എന്നിവർ നേതൃത്വം നൽകി.