വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ശ്രീരാമ ശ്രീആജ്ഞനേയ ക്ഷേത്രത്തിലെ ഉത്സവം 18 മുതൽ 21 വരെ നടക്കും.
ചടങ്ങുകളുടെ ദീപപ്രയാണ ഘോഷയാത്ര 18ന് വൈകിട്ട് 4ന് തോട്ടകം കല്ലുപുരക്കൽ ഘണ്ഠകർണ്ണാ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 6ന് ശ്രീരാമ ആജ്ഞനേയ ക്ഷേത്രത്തിൽ എത്തിച്ചേരും. മഠാധിപതി രാമചന്ദ്ര സ്വാമി ദീപം ഏറ്റുവാങ്ങും. മേൽശാന്തി പ്രവീഷ് കാർമ്മികത്വം വഹിക്കും.
ശ്രീരാമ ജയന്തിദിനമായ 17ന് രാവിലെ 8.30ന് അപ്പം മൂടൽ 9ന് വിശേഷാൽ പിറന്നാൾ പൂജ, നവമിപൂജ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.18ന് രാവിലെ 5ന് അഷ്ടദ്രവ്യ ഗണപതിഹോമം വൈകിട്ട് 7ന് ദീപപ്രയാണ ഘോഷയാത്രക്ക് എതിരേൽപ്പ്, ഓട്ടൻതുള്ളൽ. 19ന് രാവിലെ 8ന് താബൂല സമർപ്പണം, ശ്രീരാമസ്വാമിക്ക് അഷ്ടാഭിഷേകം, 11ന് പുല്ലാംകുഴൽ സംഗീതം, വൈകിട്ട് 5ന് ശ്രീരാമ സഹസ്രനാമാർച്ചന, 6.45ന് ദക്ഷിണ ഭാരത സാമ്പ്രദായിക ഭജന. 20ന് രാവിലെ 7ന് അഷ്ടാഭിഷേകം മഹാനിവേദ്യം, 10.45ന് വീരനാട്യം, വൈകിട്ട് 6.45ന് തിരുവാതിര, 7ന് റിഥം ദി ട്രെൻസ് ഓഫ് ഡാൻസ്. 21ന് രാവിലെ 10.30ന് ബ്രഹ്മ കലശാഭിഷേകം, 12ന് ഭക്തിഗാനമേള, 12.30ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, 6.45ന് ഭക്തിഗാനസുധ, 8ന് വടക്കുപുറത്ത് വലിയഗുരുതി. 23ന് രാവിലെ 6.30 ന് ക്ഷീരാഭിഷേകം, 9ന് വിശേഷാൽ പുറന്നാൾ പൂജ ഹനുമദ് പൂജ, 6.45ന് കോൽകളി.