
കോട്ടയം : സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിൽ 30 വരെ പ്രവേശനം നേടാം. കോഴ്‌സിന് അടിസ്ഥാന കോഴ്‌സ്, അഡ്വാൻസ് കോഴ്‌സ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. അടിസ്ഥാന കോഴ്‌സ് പാസാകുന്നവർക്ക് പച്ച മലയാളം കോഴ്‌സിന്റെ 6 മാസം ദൈർഘ്യമുള്ള അഡ്വാൻസ് കോഴ്‌സിൽ പ്രവേശനം നേടാം. അടിസ്ഥാന കോഴ്‌സിൽ പ്രവേശനത്തിനുള്ള സമയപരിധി 30 വരെ നീട്ടിയിട്ടുണ്ട്.
ആറുമാസത്തെ അടിസ്ഥാന കോഴ്‌സിന് 3500 രൂപയാണ് ഫീസ്. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ വേറെ നൽകണം. രജിസ്‌ട്രേഷൻ സമയത്ത് 17 വയസ്സ് തികഞ്ഞിരിക്കണം. അപേക്ഷാ ഫോമും പ്രൊസ്‌പെക്ടസും https://www.